രാമമംഗലം- ക്ഷേത്രങ്ങളുടെ നാട്

വര്‍ഷത്തിലുടനീളം തെളിനീരാല്‍ സമൃദ്ധമായ മുവാറ്റുപുഴയാറിന്‍റെ സാമീപ്യം കൊണ്ട് പച്ചപ്പട്ടണിഞ്ഞ മനോഹരമായ ഒരു ഗ്രാമം – രാമമംഗലം. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കില്‍, രാമമംഗലം ഗ്രാമ പഞ്ചായത്തിന്‍റെ ഹൃദയഭാഗത്താണ് കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതാണ്ട് പതിനഞ്ചോളം ചെറുതും വലുതുമായ ക്ഷേത്രങ്ങളുടെ സാമിപ്യം രാമമംഗലത്തിന്‍റെ ആദ്ധ്യാത്മിക ചൈതന്യത്തിന് മാറ്റ് കൂട്ടുന്നു. ഷട്കാലഗോവിന്ദമാരാരുടെ ഉപാസനാമൂര്‍ത്തികളായിരുന്ന ബാലനരസിംഹമൂര്‍ത്തിയുടെയും ഉണ്ണിഭൂതത്തിന്‍റെയും പ്രതിഷ്ഠകള്‍കൊണ്ട് പ്രസിദ്ധമായ രാമമംഗലം പെരുംതൃക്കോവില്‍, അപ്പാട്ട് ശങ്കര-നാരായണ ക്ഷേത്രം, നാലമ്പല പ്രാധാന്യമുള്ള ദശരഥിക്ഷേത്രങ്ങളായ മാമ്മലശ്ശേരി ശ്രീരാമ, ശത്രുഘ്ന ക്ഷേത്രങ്ങള്‍, മേമ്മുറി ഭരതക്ഷേത്രം, കിഴുമുറി പാടത്തുകാവ് ഭഗവതി ക്ഷേത്രം, ഊരമന നരസിംഹമൂര്‍ത്തി - ശാസ്താക്ഷേത്രങ്ങള്‍, നടക്കാവ് ക്ഷേത്ര സങ്കേതം അങ്ങനെനീളുന്നു ആ പട്ടിക.

ഷട്കാലഗോവിന്ദമാരാര്‍ക്കും വാദ്യകലാപ്രതിഭകളായിരുന്ന പഞ്ചഗോവിന്ദന്മാര്‍ക്കും ജന്മം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച ഈ നാടിനു “ഷട്ഗോവിന്ദ ഗ്രാമം” എന്ന വിശേഷണവും നന്നായി ചേരും.

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴി

വടക്കുനിന്ന് പെരുമ്പാവൂർ കോലഞ്ചേരി ചൂണ്ടി വഴി രാമമംഗലത്തെത്താം. ഏകദേശം 27 കിലോമീറ്റര്‍.

കിഴക്കുനിന്ന് മുവാറ്റുപുഴ വഴി രാമമംഗലത്തെത്താം. ഏകദേശം 17 കിലോമീറ്റര്‍.

തെക്കുനിന്ന് പിറവം മാമ്മലശ്ശേരി വഴി രാമമംഗലത്ത് എത്താം. ഏകദേശം 9 കിലോമീറ്റര്‍.

പടിഞ്ഞാറുനിന്ന് എറണാകുളം തൃപ്പൂണിത്തുറ തിരുവാങ്കുളം പുത്തൻകുരിശ് ചൂണ്ടി വഴി രാമമംഗലത്ത് എത്താം. ഏകദേശം 30 കിലോമീറ്റർ.

പ്രസിദ്ധമായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ നിന്നും കേവലം 18 കിലോമീറ്റര്‍ ദൂരം തിരുവാങ്കുളം പുത്തന്‍കുരിശ് ചൂണ്ടി വഴി കിഴക്കേദിക്കിലേക്ക് സഞ്ചരിച്ചാല്‍ രാമമംഗലത്തെത്താം.

തീവണ്ടി മാര്‍ഗം തൃപ്പൂണിത്തുറയിലെത്തിയാല്‍ തിരുവാങ്കുളം പുത്തന്‍കുരിശ് ചൂണ്ടി വഴി 19 കിലോമീറ്റർ.

ആലുവയില്‍ നിന്ന് 30 കി.മി. യും യാത്ര ചെയ്താല്‍ സാംസ്കാരിക കേരളം അടയാളപെടുത്തിയ രാമമംഗലത്ത് എത്തിചേരാം.

Contact Information

Kuzhupillikavu Bhagavathy Kshethram,
Ramamangalam PO, Muvattupuzha,
Ernakulam - 686663.

  Secretary
  91 485 2277800
   91 9446375800
  info@kuzhupillikavu.com
Drop Us a line