പള്ളിക്കൈകളിലായുധങ്ങള്‍ വരമാം
ഭൂഷാദികൾ മെയ്യിലും
കൊള്ളാംപുഞ്ചിരി തഞ്ചിടുന്ന വദനം
സര്‍വ്വാംഗ സമ്മോഹനം
ഉള്ളില്‍ തുള്ളി നിറഞ്ഞിടും ദയയൊടും
വാത്സല്യമോടും, കുഴു-
പ്പിള്ളിക്കാവില്‍ വിളങ്ങുമമ്മ, തരണേ
ഭദ്രങ്ങള്‍ ഭദ്രേ, തൊഴാം
കുഴുപ്പിള്ളിക്കാവിലമ്മ ശരണം

കുഴുപ്പിള്ളിക്കാവ്

ക്ഷേത്രചരിത്ര-ആചാര സംഗ്രഹം
1 2 3
Read More

ആമുഖം

View ആയിരത്തഞ്ഞൂറിലേറെ വര്‍ഷത്തെ പഴക്കമുള്ള അതിപുരാതനമായ ക്ഷേത്രമാണ് രാമമംഗലത്തെ കുഴുപ്പിള്ളിക്കാവ്‌ ഭഗവതി ക്ഷേത്രം. ഭദ്രാദേവിയുടെയും ഭുവനേശ്വരി ദേവിയുടേയും ചാന്താടും കോലങ്ങൾ മൂലബിംബങ്ങളായി വടക്ക് ദിക്കിലേക്ക് ദര്‍ശനമായി ഒരേ ശ്രീകോവിലില്‍തന്നെ പ്രതിഷ്ഠിച്ചിട്ടുള്ള കേരളത്തിലെ അത്യപൂര്‍വ്വ ക്ഷേത്രമാണിത്.

പുരാതനകാലത്ത് രാമമംഗലത്തെ കൊട്ടാരത്തില്ലത്ത് വസിച്ചിരുന്ന ഒരു നമ്പൂതിരി കൊടുങ്ങലൂരമ്മയുടെ വലിയഭക്തനും ഉപാസകനുമായിരുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിൽ മുടങ്ങാതെ ദർശനത്തിനെത്തുന്ന ഇദ്ദേഹത്തിന് പ്രായാധിക്യത്താൽ ദേവീ-സന്നിധിയിലെത്താന്‍പറ്റാത്ത അവസ്ഥയിൽ ഒരിക്കൽ ദേവിയെ ഭജിച്ച് ദു:ഖഭാരത്താൽ മടങ്ങുമ്പോൾ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യവും അദ്ദേഹത്തോടൊപ്പം ഇല്ലത്തേക്ക് വന്നുവെന്നും, ആ ചൈതന്യത്തെ ഇല്ലത്തുള്ള ഭുവനേശ്വരി ദേവിയുടെ ശ്രീലകത്ത്‌ പ്രധാന ദേവതയായി പ്രതിഷ്ഠിച്ചുവെന്നുമാണ് ഐതീഹ്യം. പിന്നീട് കൊള്ളിക്കാട്ടുമലയുടെ പടിഞ്ഞാറെ ചെരുവില്‍ ഇന്നുകാണുന്ന സ്ഥലത്ത് ആചാര്യവിധിപ്രകാരം കുഴുപ്പിള്ളിക്കാവ്‌ ഭഗവതി ക്ഷേത്രം സ്ഥാപിച്ചു..

ഉപദേവന്മാർ

ക്ഷേത്രത്തിലെ പ്രധാന ഉപദേവന്മാർ
Read More

ഘണ്ഡാകര്‍ണൻ

ക്ഷേത്രമതിലിന് പുറത്ത്, വടക്ക് കിഴക്കേ ദിക്കിലാണ് ഘണ്ഡാകര്‍ണ പ്രതിഷ്ഠയുള്ളത്. ഭഗവതിയുടെ സഹോദരനും അംഗരക്ഷകസ്ഥാനത്ത് വര്‍ത്തിക്കുന്നതുമായ ദേവനാണ് ഘണ്ഡാകര്‍ണൻ. ?...

Read More
Read More

സർപ്പം

ക്ഷേത്രമതിലിന്പുറത്ത്, വടക്ക് കിഴക്കേ ദിക്കില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ താന്ത്രികവിധി പ്രകാരം പ്രതിഷ്ഠ നടത്തിയിട്ടുള്ള നാഗരാജാവ്, നാഗഭഗവതി, ചിത്രകൂടം എന്നിവയുണ്ട്. ?...

Read More
Read More

വസൂരിമാല

ക്ഷേത്രമതിലിന് പുറത്ത്, തെക്ക് പടിഞ്ഞാറെ കോണിലാണ് വസൂരിമാലയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. രോഗനിവൃത്തിയുടെ ദേവതയാണ് വസൂരിമാല. മാറാരോഗങ്ങള്‍, ബാലപീഡകൾ എന്നിവ ശമിക്കുന്നതിന് ?...

Read More

മീനഭരണി മഹോത്സവം

ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ ഭരണിനാള്‍ ക്ഷേത്രത്തില്‍ അശ്വതി-ഭരണി ഉത്സവമായി ആഘോഷിക്കുന്നു. ...

Read More

പുനപ്രതിഷ്ഠാ ദിനം

2002-ല്‍ നടന്ന അഷ്ടമംഗല ദേവപ്രശ്ന പ്രകാരം 2003-ല്‍ വൃശ്ചിക മാസത്തിലെ അശ്വതി നാളില്‍ ക്ഷേത്രത്തിലെ പ്രശ്ന പരിഹാരക്രിയകള്‍ നടന്നു...

Read More

കളമെഴുത്തും പാട്ടും, വലിയഗുരുതിയും

പുരാതനകാലം മുതല്‍ ഇടവമാസത്തിലെ ഒന്നാം തിയതി മുതല്‍ കുഴുപ്പിള്ളിക്കാവിൽ പാട്ടുകാലമായി ?...

Read More

ഫോട്ടോ ഗാലറികൾ

കുഴുപ്പിള്ളിക്കാവിലെ ചിത്രങ്ങൾ